ട്രെയിൻ ഇടിച്ച് ബധിരരും മൂകരുമായ മൂന്ന് വിദ്യാർഥികൾ മരിച്ചു

ചെന്നൈ: ചെന്നൈ താംബരത്ത് ട്രെയിൻ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാർഥികൾ മരിച്ചു. കർണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. ഉച്ചയോടുകൂടി ചെന്നൈയ്ക്ക് സമീപം താംബരത്താണ് ദാരുണമായസംഭവം. മരിച്ച വിദ്യാർഥികൾ ബധിരരും മൂകരുമായിരുന്നു.

സുരേഷിന് കാഴ്ചശേഷി ഉണ്ടായിരുന്നില്ല. രവിയ്ക്കും മഞ്ജുനാഥിനും കേൾവിശക്തിക്കും പ്രശ്നം ഉണ്ട്.

ഇവർ മൂന്നുപേരും റെയിൽ പാളത്തിൽ കൂടി നടന്നുവരുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൂജ ആഘോഷങ്ങളുടെ ഭാഗമായി താംബരത്ത് അവധിക്ക് എത്തിയതായിരുന്നു ഇവർ.